JHL

JHL

സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു: ദേശീയവേദി ഭാരവാഹികൾ ചുമതലയേറ്റു

മൊഗ്രാൽ. 2024-25 വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽ ദേശീയവേദിയുടെ ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു. ഇതിനായി സംഘടിപ്പിച്ച സ്ഥാരോഹണ ചടങ്ങ് എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.

 പ്രസിഡണ്ട് ടികെ അൻവറിന് മുൻപ്രസിഡന്റ് എം വിജയകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി കെ അൻവർ മറ്റു സഹഭാര വാഹികൾക്കും, എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തുകൊണ്ടാണ് ചുമതലയേറ്റത്. പുതിയ ഭാരവാഹികൾക്ക് എം എ അബ്ദുൽറഹ്മാൻ സ്വർത്തിമുല്ല,ഹമീദ് പെർവാഡ്, ടിഎം ശുഹൈബ്, സെഡ് എ മൊഗ്രാൽ,സീതി മൊയിലാർ, അബൂബക്കർ ലാൻഡ് മാർക്ക്, ദേശീയവേദി ഗൾഫ് പ്രതിനിധി ടി പി അനീസ് എന്നിവർ ഷാൾ അണിയിച്ചു അനുമോദിച്ചു.

 ചടങ്ങിൽ മൊഗ്രാൽ ജീവിച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയർമാൻ ആരിഫ്, എ എം സിദ്ധീഖ് റഹ്മാൻ, എച് എം കരീം, ടി കെ ജാഫർ,ഗൾഫ് പ്രതിനിധി ടിപിഎ റഹ്മാൻ, ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്ക്കോ, എംജിഎ റഹ്മാൻ, അഷ്റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കർ സിദ്ദീഖ്, എംഎം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌,എംഎസ് മുഹമ്മദ് കുഞ്ഞി, അബ്ദുള്ള കുഞ്ഞി നടുപ്പളം, ബികെ അൻവർ കൊപ്പളം, കെ കെ അഷ്റഫ്, മുർഷിദ് കെവി, ശരീഫ് ദീനാർ  എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ നന്ദി പറഞ്ഞു.



No comments