JHL

JHL

ദുബൈ - മലബാർ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുമ്പള പൗരാവലി സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

കുമ്പള : ദുബൈ - മലബാർ കലാസാംസ്കാരിക വേദി - കുമ്പള പൗരാവലി സംഘടിപ്പിക്കുന്ന, അനുമോദന-ആദരവ് ചടങ്ങ് ഒക്ടോബർ ആദ്യ വാരത്തിൽ കുമ്പള റോയൽ ഖുബ റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
     ആധുനികവും, ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ സംവിധാനം വിജയങ്കരമായി നടപ്പിലാക്കിയ, പ്രമുഖ പൊതുപ്രവർത്തകനും വ്യവസായുമായ   കുഞ്ഞബ്ദുല്ലയേയും, കുറ്റന്യോഷണ രംഗത്ത് കേരള പോലിസിന് നേട്ടങ്ങൾ സമ്മാനിച്ച് സർവ്വീസിൻ നിന്ന് വിരമിച്ച, ടി പി രഞ്ജിത്തിനേയും ചടങ്ങിൽ അനുമോദിക്കും.
     ഇതിൻ്റെ സംഘാടക സമിതി യോഗം കുമ്പള പ്രസ്സ് ഫോറത്തിൽ ചേർന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർപെർസനും മായ താഹിറയൂസഫ് അധ്യക്ഷത വഹിച്ചു, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അഗവും, സമിതിയുടെ കൺവീനറുമായ ആഷ്റഫ് കാർള സ്വാഗതം പറഞ്ഞു. എ കെ ആരിഫ്, ബി എ റഹ്മാൻ, ബി എൻ മുഹമ്മദലി, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ബന്നങ്കുളം, യൂസഫ് ഉളുവാർ , കലീല് മാഷ്, ലക്ഷമണ പ്രഭു, ഉസ്മാൻ എന്നിവർ പങ്കെടുത്തു. ഇതിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പബ്ലിസിറ്റി കമ്മിറ്റിക്കും, വോളൻറ്ററി കമ്മിറ്റിക്കും രൂപം നൽകി.
     പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റഫീക്ക്,കൺവിനർ മൊയ്തീൻ അസിസ് മെമ്പർമാർ, സുരേന്ദ്രൻ മാഷ്, കെ എം എ സത്താർ, ലത്തീഫ് യു കെ , നൂർജമാൽ, ലത്തീഫ് ജെ എച്ച് എൽ എന്നിവരും വോളൻ്ററി കമ്മിറ്റി ചെയർമാൻ നിസാം, കൺവീനർ ഹസ്സൻ മെമ്പർമാർ സമീർ കുമ്പള, എബി ഹനീഫ്, ഫവാസ് , ഫസൽ , പി എം ഹമീദ് എന്നിവരേയും തിരഞ്ഞെടുത്തു.
   കലാ കായിക -രാഷ്ട്രീയ മേഖലകളിലെ   വ്യക്തിത്വങ്ങളും, പ്രമുഖ കലാകാരന്മാർ അടങ്ങുന്നു സംഗീത വിരുന്നുo, പരിപാടിക്ക് മാറ്റ് കൂട്ടും

No comments