JHL

JHL

നബിദിനാഘോഷങ്ങളിലൂടെ നാടുകളിൽ ദീനി യുവജന കൂട്ടായ്മകൾ രൂപപ്പെടുന്നത് നബിചര്യയുടെ ഭാഗം. --സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ

മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മകൾ നബിദിനാഘോഷങ്ങളിലൂടെ നാടുകളിൽ രൂപം കൊള്ളുന്നത് നബിയോടുള്ള സ്നേഹത്തിന്റെ  ഭാഗമാണെന്ന് സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ തഖ്‌വ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ ഹനീഫ് നിസാമി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. തഖ്‌വ മസ്ജിദ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുർഷിദ് കെവി സ്വാഗതം പറഞ്ഞു.  തഖ്വാ നഗറിലെ മുതിർന്ന പൗരന്മാരായ മുഹമ്മദ് കെ വി, കെ മൊയ്തീൻ, വിപി ഹുസൈൻ,അന്തുഞ്ഞി ടണ്ഠന, സിദ്ധീഖ് അലി മൊഗ്രാൽ, ഹാജി എംഎ അബ്ദുല്ല കുഞ്ഞി, അബ്ദുൽ റഹ്മാൻ എച്ച്എ, എം അബ്ദുൽ ഖാദർ, മുഹമ്മദ് സികെ, അന്തുഞ്ഞി ഉളുവാർ, അബ്ദുള്ള കെ, അബ്ദുൽ ഖാദർ ന്യൂ ഇന്ത്യ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.താഖ്വാ നഗറിലെ വിവിധ മദ്രസകളിലെ കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

 ചടങ്ങിൽ പിബി ഹമീദ് മൗലവി, തഖ്‌വ മസ്ജിദ് ഇമാം സാജിദ് സഖാഫി, ഷാഫി മസ്ജിദ് ഇമാം റിയാസ് അശാഫി, മൊഗ്രാൽ വലിയ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട് ടിഎം ശുഹൈബ്, ഷാഫി ജുമാ മസ്ജിദ് പ്രസിഡണ്ട് ആസിഫ് പി എ, ഡോ: ഷമീം കട്ടത്തടുക്ക, തഖ്‌വ മസ്ജിദ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് എം എ, ട്രഷറർ എംകെ ഹംസ, ബാവ ഉസ്താദ്, അസ്ഫാൻ, ഷാഫി കല്ലുവളപ്പിൽ, അബ്ദുള്ള കെവി, എം ജിഎഎ റഹ്മാൻ, അബ്ദുള്ള ഗ്രീൻപീസ്, എംഎൽ അബ്ബാസ്, എം എ മൂസ  എന്നിവർ സംബന്ധിച്ചു.

 പരിപാടിക്ക് സംഘാടക സമിതി അംഗങ്ങളായ നാസർ, ആഷിക്, ജാഫർ, മുബ്ഷർ, ദിൽകുഷ്, മുനീർ, റഷീദ്,അഹ്നഫ്, അഫ്സൽ അൽത്താഫ്,സിനാൻ, ശഹീം,അമാൻ അഫ്രാസ്, സിറാജ് ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ വി അഷ്റഫ് നന്ദി പറഞ്ഞു.




No comments