സ്കൂൾ ബസ് ഡ്രൈവറെ പുറത്താക്കിയ സംഭവം; ഉപവാസ സമരവുമായി ഉമ്മയും മകനും
കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ഗവ. ഹൈസ്കൂൾ ബസിൽ അഞ്ച് വർഷമായി ജോലി ചെയ്ത് വരികയായിരുന്ന യുവാവിനെ സ്കൂൾ അധികൃതർ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് സ്കൂളിന് മുന്നിൽ മാതാവിനൊപ്പം ഉപവാസ സമരവുമായി യുവാവ്.
കൊടിയമ്മ മൈങ്കൂടലിലെ അഹമദ് നൗഫലും മാതാവ് കുഞ്ഞിപാത്തുമ്മയുമാണ് സമരം നടത്തിയത്. എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൽ 2019 മുതൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണെന്ന് നൗഫൽ പറയുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ശമ്പളം ഇല്ലാതെയും കൊവിഡ് കാലത്ത് തുച്ഛമായ വേതനത്തിനും ജോലി ചെയ്തിരുന്നുവെത്രെ.
പി.ടി.എ ഒരോ കുട്ടിയിൽ നിന്നും 700 രൂപ വീതം ഈടാക്കിയാണ് ഡീസൽ, ഡ്രൈവറുടെ ശമ്പളം, മറ്റു അറ്റകുറ്റ പ്രവൃത്തികളടക്കം നടത്തി വരുന്നത്.
യാതൊരു കാരണവും മുന്നറിയിപ്പും കൂടാതെ 31.7.2024 ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയതെന്നാണ് നൗഫലിന് നിർദേശം ലഭിച്ചത്.
അതിന് ശേഷം ജോലിയിൽ നിന്നും പൂർണമായും ഒഴിവാക്കിയതായും പറയുന്നു. സ്വന്തമായി വീടു പോലുമില്ലാത്ത രോഗിയായ ഉമ്മയും സഹോദരിയും കഴിഞ്ഞ പതിമൂന്ന് വർഷമായി വാടക ക്വാർട്ടേഴ്സിലാണ് താമസിച്ച് വരുന്നത്.
നാട്ടിലെ പഠിച്ച വിദ്യാലത്തിലെ സ്കൂളായതിനാൽ രോഗിയായ ഉമ്മയെ പരിചരിച്ച് ജോലി ചെയ്യാൻ പറ്റിയ അന്തരീക്ഷമായിരുന്നുവെന്ന് നൗഫൽ പറയുന്നു.
തനിക്ക് അർഹതപ്പെട്ട ഡ്രൈവർ ജോലി എത്രയും വേഗം നൽകണമെന്നാണ് ആവശ്യം.
Post a Comment