മീലാദ് നഗറിലെ മീലാദ് ആഘോഷം 2024; സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി "ലോഗോ'' പ്രകാശനം ചെയ്തു
മൊഗ്രാൽ(www.truenewsmalayalam.com) : മാനവകുലത്തിന് വഴികാട്ടിയായി അള്ളാഹു കനിഞ്ഞു നൽകിയ വിശ്വ വിമോചകൻ പ്രവാചക പ്രഭു മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷം വരവായി... ലോകമെങ്ങും മുസ്ലിം ലോകം ആഘോഷത്തിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാളെ സന്ധ്യയോടെ റബീഉൽ അവ്വൽ മാസ "ചന്ദ്രക്കല'' മാനത്ത് തെളിയുന്നതോടെ ആഘോഷ ദിനരാത്രങ്ങൾക്ക് തുടക്കമാവും.
മൊഗ്രാൽ മീലാദ് നഗറിലെ മീലാദാ ഘോഷം ഈ മാസം 30ന് സംഘടിപ്പിക്കും. ഇതിനായി വിപുലമായ സംഘാടക സമിതിക്ക് ഇതിനകം രൂപം നൽകി കഴിഞ്ഞിട്ടുണ്ട്. പരിപാടിയുടെ ഭാഗമായുള്ള "2024-ലോഗോ'' സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ ശൈഖുനാ അൽ ഹാജ് യുഎം അബ്ദുറഹ്മാൻ മുസ്‌ലിയാർ, കമ്മിറ്റി ഗൾഫ് പ്രതിനിധി ടിപി അനീസിന് കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഗൾഫ് പ്രതിനിധി മമ്മൂണു, പ്രസിഡണ്ട് ടിപി ഫസൽ, സെക്രട്ടറി എസ്എം ശുറൈക്ക്, ട്രഷറർ എഎം ഹാഷിർ, കമ്മിറ്റി അംഗങ്ങളായ പിഎം ജവാദ്, മിദ്ലാജ് ടിപി, അദ്നാൻ ടിപി,റസീം, സീനിയർ അംഗങ്ങളായ ടിഎ ജലാൽ, എസ്കെ സലിം എന്നിവർ സംബന്ധിച്ചു.
Post a Comment