മിഡ് ഒൺ ഹെൽത്ത് സെന്റർ ഡോ. ദിവാകർ റൈ ഉദ്ഘാടനം ചെയ്തു
മൊഗ്രാൽ(www.truenewsmalayalam.com) : മിതമായ ഡോക്ടേഴ്സ് ഫീസും, ലാബ് ടെസ്റ്റ്, മരുന്നുകൾക്കുമായി 25 ശതമാനം മുതൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മൊഗ്രാൽ ടൗണിലെ ഏറോ സോഫ്റ്റ് കോംപ്ലക്സിൽ(ക്യാരി ഫ്രഷ് ഹൈപ്പർമാർക്കറ്റിന് സമീപം) മിഡ് ഒൺ ഹെൽത്ത് സെന്റർ തുറന്നു പ്രവർത്തനമാരംഭിച്ചു.
മൊഗ്രാൽ പ്രദേശത്തെ കിടപ്പ് രോഗികളെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധിക്കാനും ഹെൽത്ത് സെന്ററിൽ സംവിധാനമൊരുക്കും. മൊഗ്രാൽ ദേശീയവേദി വിതരണം ചെയ്ത "ആരോഗ്യ ഡിസ്കൗണ്ട് കാർഡ്''' ഉള്ളവർക്ക് ഡോക്ടേർസ് ഫീസ്, മരുന്ന്, ലാബ് ടെസ്റ്റ് എന്നിവയിൽ ഇളവ് ലഭിക്കും. ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മുൻ മെഡിക്കൽ ഓഫീസർ ഡോ: ദിവാകർ റൈ ഹെൽത്ത് സെന്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ: ഹാഷിർ തലശ്ശേരി, മുഹ്യദ്ദീൻ ജുമാ മാസ്ജിദ് ഖതീബ് അബ്ദുൽ ജബ്ബാർ അശ്‌റഫി,മിഡ് വൺ ഹെൽത്ത് സെന്റർ മാനേജിംഗ് ഡയറക്ടർ ഗഫൂർ പേരാൽ കണ്ണൂർ, പാർട്ണർ അഷ്റഫ് അലി, കെകെ അഷ്റഫ്, സ്റ്റാഫ് അംഗങ്ങളായ അയിഷാ മസ്നഫാത്തിമത്ത് ഇനാസിയ, നഫീസത്ത് സഫ്രീന,മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടികെ അൻവർ, സെക്രട്ടറി എംഎ മൂസ, വൈസ് പ്രസിഡണ്ട് എംജിഎ റഹ്മാൻ, റിയാസ്കരീം, അഷ്റഫ് സാഹിബ്, എച്ച്എം കരീം തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment