മൊഗ്രാലിൽ മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ച; നബിദിന റാലിയെ സ്വീകരിക്കാൻ ശ്രീ കോഡ്ദബ്ബു ദേവസ്ഥാന ക്ഷേത്ര ഭാരവാഹികളും
മൊഗ്രാൽ. ഇശൽ ഗ്രാമത്തിലെ നബിദിനാഘോഷ പരിപാടിക്ക് മതസൗഹാർദ്ദ പൊലിമ. നബിദിന റാലിക്ക് മൊഗ്രാൽ ഗാന്ധി നഗറിൽ മധുരപലഹാരങ്ങളും, പാനീയങ്ങളുമായി സ്വീകരിച്ചത് ശ്രീ കോഡ് ദബ്ബു ദൈവസ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. ഇത് ഇശൽ ഗ്രാമത്തിന്റെ മതസൗഹാർദ്ദം വിളിച്ചോതുന്ന വേറിട്ട കാഴ്ചയായി. രമേശ് ഗാന്ധിനഗർ, ദിനേശ്, ചിദാനന്ദ, സുരേഷ്, മഹേഷ്, ശ്രീനിവാസ, പ്രഭാകര, ഉദയ, ലക്ഷ്മണ, ലക്ഷ്മിഗാന്ദ്, സദാനന്ദ, സമ്പത്ത്, ദീപക്, റാംദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.രാവിലെ വിവിധ മദ്രസകളുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. സിറാജുൽ മദ്രസ കൊപ്പളം, മൊഗ്രാൽ ടൗൺ ഹയാത്തുൽ ഇസ്ലാം മദ്രസ, ബദറുൽ ഉലൂം മദ്രസ നാങ്കി, ഷറഫുൽ ഇസ്ലാം മദ്രസ ചളിയങ്കോട്, നൂറുൽ ഹുദാ മദ്രസ മഹിയദ്ദീൻ പള്ളി, അൽ മദ്രസത്തുൽ ആലിയ കടവത്ത് എന്നീ മദ്രസകളുടെ നേതൃത്വത്തിലാ യിരുന്നു നബിദിന റാലി സംഘടിപ്പിച്ചത്. നബിദിന റാലിക്ക് മദ്രസ-പള്ളി കമ്മിറ്റി ഭാരവാഹികൾ, മദ്രസ അധ്യാപകർ നേതൃത്വം നൽകി.
നബിദിന റാലിക്ക് വിവിധ സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മൊഗ്രാൽ ടൗണിൽ ദീനാർ യുവജന സംഘം, മീലാദ് നഗറിൽ മീലാദ് കമ്മിറ്റി, ലീഗ് ഓഫീസ് പരിസരത്ത് മീലാദ് യുവജന കൂട്ടായ്മ,തഖ്വാ നഗറിൽ തഖവാ നഗർ യുവജന കൂട്ടായ്മ, ഗാന്ധിനഗറിൽ കൊപ്പളം യൂത്ത് വിങ്ങ്, കടവത്ത് സിറ്റിസൺ കടവത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മീലാദ് റാലിക്ക് മധുര പാനീയവും, മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചത്.
Post a Comment