അനുശോചന യോഗം നടത്തി
ചെമ്മനാട്(www.truenewsmalayalam.com) : ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ് മരിച്ച ചെമ്മനാട് കല്ലുവളപ്പ് മുഹമ്മദ് റിയാസിനെ അനുസ്മരിച്ച് കൊണ്ട് ചെമ്മനാട് പൗരാവലി അനുശോചന യോഗം നടത്തി.
ചെമ്മനാട് കടവത്ത് വൈ എം എം എ ഹാളിൽ ചേർന്ന യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. എ. ബദറുൽ മുനീർ, കാസർകോട് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ഹബീബ് റഹ് മാൻ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്, റിട്ട ഡി.വൈ.എസ്.പി. സി. എ. അബ്ദുൽ റഹീം, കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ മഞ്ചേരി, റിട്ട എ.ഇ. ഒ അഹമ്മദ് ഷരീഫ് കുരിക്കൾ, ദുബൈ കെ എം സി സി മുൻ കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് റാഫി പള്ളിപ്പുറം, മീഡിയ വൺ കാസർകോട് ജില്ലാ റിപ്പോർട്ടർ ഷഫീഖ് നസ്‌റുല്ലാഹ്, മുസ്തഫ സി.എം, സി എൽ ഹമീദ്, നാസർ കുരിക്കൾ, എ ബി മുനീർ, അൻവർ സി എം, സലീം ടി ഇ, സാജു സി എച്ച് , ഷാഹിദ് സി എൽ , സമീഹുല്ലാഹ് കെ വി , സഫറുല്ലാഹ് ചെമ്മനാട് എന്നിവർ സംസാരിച്ചു.
ബി എച്ച്. അബ്ദുൽ ഖാദർ സ്വാഗതവും എഞ്ചിനീയർ ഹാഫിസ് അബ്ദുല്ല ഷംനാട് നന്ദിയും പറഞ്ഞു.
Post a Comment