കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി(www.truenewsmalayalam.com) : അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ നാളെ വൈകിട്ട് നാലു മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാര ചങ്ങുകൾ നടക്കും.
ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ (1971, 1972, 1973, 1994) ലഭിച്ചിട്ടുണ്ട്. 'മേഘതീർഥം' എന്ന സിനിമ നിർമിച്ചു. എട്ട് സിനിമകളിൽ പാടിയ പൊന്നമ്മ, 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം.
Post a Comment