കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹം: പ്രവാസി ലീഗ്
ഉപ്പള : കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് വന്‍ പിഴ ചുമത്തുന്നതിൽ ഇളവ് അനുവദിക്കാന്‍ തീരുമാനമാനിച്ച കേരള പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം പ്രവാസികൾക്ക് ആശ്വാസകരവും
സ്വാഗതാർഹവുമാണെന്ന് പ്രവാസിലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സെഡ്എ മൊഗ്രാൽ ജനറൽ സെക്രട്ടറി അബ്ദുൽറഹ്മാൻ കണ്ടത്താട് ട്രഷറർ ബാദ്രുദ്ദീൻ കണ്ടത്തിൽ എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.
പ്രവാസി ലീഗ് അടക്കമുള്ള പ്രവാസി സംഘടനകളുടെ മുഖ്യമായ ആവശ്യത്തിൽ മേൽഭാഗികമായ തീരുമാനമാണ് വന്നിട്ടുള്ളത് . വർഷങ്ങൾ സംബന്ധിച്ചുള്ള ഒരു നിബന്ധനയും ഇല്ലാതെ
പിഴ തുക പൂർണ്ണമായു ഒഴിവാക്കുക എന്നതാണ് പ്രവാസി ലീഗിന്റെ ആവശ്യം. ഇപ്പോൾ പ്രഖ്യാപിച്ചത് 2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശദായ അടവില്‍ വീഴ്ച വരുത്തിയവരുമായവര്‍ക്ക്കുടിശിക തുക പൂര്‍ണമായും അടക്കുകയും ആകെ കുടിശിക തുകയുടെ 15 ശതമാനം പിഴയായും ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം എന്നതാണ്.ഇക്കാര്യത്തിൽ ഇനിയും മാറ്റം വേണമെന്നാണ് പ്രവാസി ലീഗിന്റെ ആവശ്യം. എന്നിരുന്നാലും നിലവിൽ അനുവദിച്ചിട്ടുള്ള ഇളവിലും അനുകൂല്യത്തിലും സഹകരിച്ചു കൊണ്ട് മുഴുവൻ പ്രവാസി ക്ഷേമ നിധി അംഗത്യം ഉള്ളവർ പുതുക്കുകയും തുടരുകയും ചെയ്യണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അറിയിക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു വരുന്നവരിൽ അറുപതു കഴിഞ്ഞവർ ഏറെ ഉള്ളത് കൊണ്ട് ഇവരെ പ്രത്യേക കാറ്റഗരി യിൽ ഉൾപ്പെടുത്തി
പ്രവാസി ക്ഷേമ നിധിയിൽ അംഗത്യം എടുക്കുന്നതിൽ പ്രായ പരിധി 60എന്നത് 65ആക്കണമെന്ന ആവശ്യംതുടർന്നുംഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Post a Comment