മൊഗ്രാൽ പുത്തൂർ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹസംഗമം
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 2003 - 04 വർഷത്തെ 10 സി ബാച്ചിൻ്റെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഒക്ടോബർ 6 ന് സ്കൂളിൽ സംഘടിപ്പിക്കുന്ന ഓർമ്മക്കൂട്ട് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് സ്നേഹസംഗമം സംഘടിപ്പിച്ചത്.
ഇതിൻ്റെ ഭാഗമായി ഓണാഘോഷ പരിപാടിയിലേക്ക് പായസം കൈമാറി. എച്ച് എം ബിന, എസ് എം സി വൈസ് ചെയർമാൻ മാഹിൻ കുന്നിൽ, പി ടി എ വൈസ് പ്രസിഡണ്ട് കാദർ കടവത്ത്, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ, ഫൗസിയ, ഷാൻഫിയ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഹാരിസ്, സാദിഖ്, അഷ്റഫ്, അധ്യാപകരായ രാഘവൻ, ജനാർദ്ധനൻ, മാജിദ, നാസർ, സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു,
Post a Comment