കുമ്പള സബ് ജില്ലാ സ്കൂൾ ശാസ്ത്രമേള കുമ്പള ജി. എച്ച്. എസ്. എസിൽ
കുമ്പള(www.truenewsmalayalam.com) : സബ് ജില്ലാ 2024-25 വർഷത്തെ സ്കൂൾ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ, കുമ്പള ജി. എച്ച്. എസ്. എസ്. ൻ്റെയും ജി. എസ്. ബി .എസ് ൻ്റെയും പി. ടി .എ . സംയുക്ത യോഗത്തിൽ തീരുമാനമായി
ഒക്ടോബർ അവസാന വാരത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ശാസ്ത്ര മേളയ്ക്ക് സംഘാടക സമിതി തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഈ മാസം 12ാം തിയതി ഉച്ചയ്ക്ക് 3 മണിക്ക് സമ്പൂർണ്ണ യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തിൽ ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ രവി മുല്ലചേരി സ്വാഗതം പറയുകയും, പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു.
കുമ്പള എ ഇ ഒ ശശിദരൻ എം സ്കൂൾ ശാസ്ത്രമേളയെ പ്പറ്റി വിവരിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി എ റഹ്മാൻ, സബൂറ, ജീ .എസ് . ബി .എസ് ., പി .ടി . എ .പ്രസിഡൻ്റ് പ്രസാദ്,എച്. എം ശൈലജ ടീച്ചർ, ജി. എച്ച് .എസ് . & ജി . എസ് . ബി .എസ് . പി .ടി .എ . വൈസ് പ്രസിഡൻ്റ് മാരായ മൊയ്തീൻ അസീസ്, ബെഞ്ചമിൻ ഡിസൂസ,എം. പി. ടി. എ. പ്രസിഡൻ്റ് വിനിഷ, സ്റ്റാഫ് സെക്രട്ടറിമാരായ മദുസുദനൻ മാഷ്, ഡോ. സിവലാൽ, പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു. ജി .സ്. ബി .സ്, എച്ച് .എം വിജയകുമാർ നന്ദിയു പറഞ്ഞു.
Post a Comment