JHL

JHL

കാസര്‍കോട് ടൗണിൽ വച്ച് ഉപ്പള സ്വദേശിയുടെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പോലീസ് അന്വേഷണമാരംഭിച്ചു


 കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് ടൗണിൽ വച്ച് ഉപ്പള സ്വദേശിയുടെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
 ഉപ്പള, കുറിച്ചിപ്പള്ളം സ്വദേശി മുഹമ്മദും സുഹൃത്തും കാറില്‍ പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു, കാര്‍ കാസര്‍കോട് താലൂക്ക് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ കണ്ടു പരിചയമുള്ള ഒരാള്‍ കൈ കാണിച്ച് കാര്‍ നിര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു. 

 ഇതിനിടയില്‍ മറ്റു രണ്ടു പേര്‍ കാറിന്റെ പിന്‍സീറ്റിനു അടിയില്‍ വച്ചിരുന്ന ആറു ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നുവെന്നു മുഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു.


No comments