നബിദിനം - ഓണം പ്രമാണിച്ച് കുമ്പളയിൽ സൗജന്യ ഭക്ഷണ വിതരണം
കുമ്പള : ഓണവും നബിദിനവും പ്രമാണിച്ച് കുമ്പള ടൗണിൽ സൗജന്യമായി ഭക്ഷണം വിളമ്പി സംഘടനകൾ. കുമ്പള ദേശീയപാതയോരത്ത് പള്ളിക്കരികിലാണ് ഞായർ തിങ്കൾ ദിവസങ്ങളിലായി സംഘടനകൾ സൗജന്യമായി പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തത്. കുമ്പളയിലെ വ്യാപാരി കൂട്ടായ്മയായ ഡൗൺ ടൗൺ മെർച്ചൻസും യുവധാര ക്ലബുമാണ് ഭക്ഷണം വിതരണം ചെയ്തത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഭക്ഷണവിതരണം തിങ്കളാഴ്ച രാത്രിയും തുടർന്നു. വിവിധ രുചികളിൽ ഉള്ള ചായകളും എണ്ണക്കടികളും രണ്ട് രണ്ട് കൗണ്ടറികളിലും വേണ്ടപോലെ ലഭ്യമായിരുന്നു. ഡൗൺ ടൗൺ സംവിധാനം ചെയ്ത കൗണ്ടറിൽ നൂഡിൽസ് പൊട്ടറ്റോ ചിപ്സ് തുടങ്ങിയ വിഭവങ്ങൾ ലഭ്യമാക്കിയപ്പോൾ യുവധാര ബിരിയാണി വിളമ്പിയാണ് നബിദിനവും ഓണവും ആഘോഷിച്ചത്. രണ്ട് സ്റ്റാളുകളിലും നൂറുകണക്കിന് ആളുകളാണ് ഭക്ഷണങ്ങൾ രചിച്ചറിയാൻ എത്തിയത്.
Post a Comment