ഫുട്ബോൾ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്ന് പുത്തൻ താരോദയം; മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഫായിസ് എന്നീ വിദ്യാർത്ഥികളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : കാൽപന്ത് കളിയെ പ്രണയിക്കുന്ന ഇശൽ ഗ്രാമത്തിലെ പൊതുവിദ്യാലയത്തിൽ നിന്നും കേരള സംസ്ഥാന ജൂനിയർ, സബ് ജൂനിയർ സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇർഫാൻ എന്നീ വിദ്യാർത്ഥികളെ മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ഉപഹാരം നൽകി അനുമോദിച്ചു.
ദേശീയവേദി ഗൾഫ് പ്രതിനിധികളായ എംവി അലി, ഇസ്മയിൽ- അന്തുഞ്ഞി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു. വേദി പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്ക്കോ, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എഎം സിദ്ദീഖ് റഹ്മാൻ,എംഎം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്,എംഎ അബൂബക്കർ സിദ്ദീഖ്, എം വിജയകുമാർ, എച്ച് എം കരീം, റിയാസ് കരീം, ടികെ ജാഫർ, കെ കെ അഷ്റഫ്, മുർഷിദ് കെവി, ബികെ അൻവർ കൊപ്പളം എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് എം ജിഎ റഹ്മാൻ നന്ദി പറഞ്ഞു.
Post a Comment