JHL

JHL

കുമ്പള പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ നെറികേട് രാഷ്ട്രീയമെന്ന് ആക്ഷേപം; ഇതര വാർഡിലെ വികസനപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഭരണ സമിതി തുരങ്കം വെക്കുന്നു - എസ്.ഡി.പി.ഐ


കുമ്പള(www.truenewsmalayalam.com) : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വൈരാഗ്യം ഇതര വാർഡുകളുടെ വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകുന്നുവെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണയുടെ ആരോപണം.

ഗ്രാമ പഞ്ചായത്തിലെ യു.ഡി.ഫ് ഇതര മെമ്പർമാരുടെയും, പ്രതിപക്ഷ വാർഡിലേക്കുമുള്ള വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ്  മുസ്ലിം ലീഗിന്റെ കീഴിലുള്ള ഭരണസമിതി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. 

കുമ്പോൽ ഒന്നാം വാർഡിലേക്ക് അനുവദിച്ചു കിട്ടിയ നഴ്സറി കെട്ടിടം പണിയാനുള്ള ഫണ്ട്‌ അനുവദിച്ചു കിട്ടുകയും, ടെൻഡർ നടപടി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പ്രവൃത്തി തുടങ്ങാതിരിക്കുകയും ഈ പ്രൊജക്റ്റ്‌ തന്നെ നഷ്ടപ്പെടുന്നതുമായ സാഹചര്യമാണ് നിലവിലുള്ളത്.

 ഈ വിഷയം മുൻ നിർത്തി വാർഡ് മെമ്പർ അൻവർ ആരിക്കാ ടിയും, നഴ്സറി പിടിഎ പ്രസിഡന്റ്‌ മുഹമ്മദ് ആനബാഗിലും നിരന്തരമായി എംഎൽ എ യെ ബന്ധപ്പെടുകയും, നഴ്സറി കെട്ടിടത്തിന്റെ കാര്യങ്ങൾ ബോധിപ്പിക്കുയും ചെയ്തിട്ടും മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണുള്ളത്.

 ഇത് വാർഡിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയും,ജനാധിപത്യ വിരുദ്ധതയുമാണ്  വെളിവാകുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിന്റെ ഇത്തരം നെറികെട്ട രാഷ്ട്രീയത്തെ ചെറുത്ത് തോൽപിക്കാൻ വാർഡിലെ വോട്ടർമാർക്ക് അറിയാമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 

ഇത്തരത്തിലുള്ള വഞ്ചനാപരമായ  പ്രവർത്തനങ്ങളെ   പാർട്ടി നിയമപരമായും, ജനകീയമായും നേരിടുമെന്ന് പ്രസിഡിന്റ് നാസർ ബംബ്രാണ പറഞ്ഞു.യോഗത്തിൽ വൈസ് പ്രസിഡന്റ്‌ മുനീർ, സെക്രട്ടറി ഷാനിഫ് മൊഗ്രാൽ, ട്രഷറർ നൗഷാദ് കുമ്പള, ഗ്രാമ പഞ്ചായത്തു അംഗം അൻവർ ആരിക്കാടി, ജോയിൻ സെക്രട്ടറി അഷ്‌റഫ്‌ സി എം,റിയാസ് അരിക്കാടി എന്നിവർ സംബന്ധിച്ചു.

No comments