കിടപ്പുരോഗികളെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധിക്കും; മിഡ് ഒൺ ഹെൽത്ത് സെന്റർ സേവനം ഇന്ന് മുതൽ മൊഗ്രാലിൽ
ഉദ്ഘാടകൻ ഡോ: ദിവാകരൻ റൈ |
മൊഗ്രാൽ(www.truenewsmalayalam.com) : മിതമായ ഡോക്ടേഴ്സ് ഫീസും, ലാബ് ടെസ്റ്റ്, മരുന്നുകൾക്കുമായി 25 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ച് മൊഗ്രാൽ ടൗണിലെ ഏറോ സോഫ്റ്റ് കോംപ്ലക്സിൽ(ക്യാരി ഫ്രഷ് ഹൈപ്പർമാർക്കറ്റിന് സമീപം) മിഡ് ഒൺ ഹെൽത്ത് സെന്റർ സേവനം നാളെ മുതൽ ലഭ്യമാക്കി തുടങ്ങും. ഇന്ന് രാവിലെ 9 മണിക്കാണ് ഉദ്ഘാടനം ചടങ്ങ്.
കിടപ്പ് രോഗികളെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധിക്കാനും അവസരം ഒരുക്കും.മൊഗ്രാൽ ദേശീയവേദി വിതരണം ചെയ്ത ആരോഗ്യ ഡിസ്കൗണ്ട് കാർഡ് ഉള്ളവർക്കാണ് മുകളിൽ പറഞ്ഞ ആനുകൂല്യം ലഭ്യമാക്കുക എന്ന് ക്ലിനിക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മൊഗ്രാലിൽ ഇതിനകം ദേശീയവേദി ആയിരത്തോളം കാർ ഡുകൾ വിതരണം ചെയ്തിട്ടുണ്ട്.
തുടർന്നും ഡിസ്കൗണ്ട് കാർഡിന് ഹെൽത്ത് സെന്റർ അധികൃതരെ സമീപിക്കാവുന്നതുമാണ്. ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ: ദിവാകർ റൈ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്യും.
പ്രമുഖ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ സാമൂഹിക- സാംസ്കാരിക- പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹെൽത്ത് സെന്റർ അധികൃതർ അറിയിച്ചു.
Post a Comment