മൊഗ്രാൽ ടൗണിൽ ബസുകൾ നിർത്തിയിടുന്നത് അടിപ്പാതയ്ക്ക് സമാനമായി: ഇത് മൂലം ഗതാഗത തടസ്സം മൂന്നു ഭാഗത്തും.
മൊഗ്രാൽ. ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ബസ്റ്റോപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തല്ല മൊഗ്രാൽ ടൗണിൽ ബസുകൾ നിർത്തിയിരുന്നത്.ഇതുമൂലം ഗതാഗത തടസ്സം ഉണ്ടാകുന്നത് അടിപ്പാത യടക്കം മൂന്നു ഭാഗത്തും. ഇവിടത്തെ യാത്ര ദുരിതം ഒഴിവാക്കാൻ പോലീസ് ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇടുങ്ങിയ സർവീസ് റോഡിൽ ആളുകളെ ഇറക്കാനും,കയറ്റാനും ബസ്സുകൾ ഒതുക്കി ഇടേണ്ടതുണ്ട്. എന്നാൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പലപ്പോഴും അടിപ്പാതയ്ക്ക് സമാനമായി റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. സ്കൂൾ സമയമായാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കയറ്റാനും,ഇറക്കാനും സമയമെടുക്കുകയും ചെയ്യുന്നു. ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുന്നു.
മൊഗ്രാൽ ടൗണിന് തൊട്ടടുത്താണ് മൊഗ്രാൽ വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഇവിടെ 2,500ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അടിപ്പാത വഴിയാണ് ഏറെയും കുട്ടികൾ സ്കൂളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗത തടസ്സവും അപകടവും ഒഴിവാക്കാൻ സ്ഥിരമായി ട്രാഫിക് പോലീസിന്റെ സേവനം വേണമെന്ന് നേരത്തെ തന്നെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പോലീസ് അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടതുമാണ്.ഒപ്പം ഇവിടെ ട്രാഫിക് സിഗ്നലും സ്ഥാപിക്കണമെന്ന് ദേശീയപാതാ നിർമ്മാണ കമ്പനി അതികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കുമ്പള സിഐ യെ കണ്ട് പരാതിയും നൽകിയിട്ടുണ്ട്.
ബസ്സുകൾ അടിപ്പാതയ്ക്ക് സമാനമായി നിർത്താതെ ബസ്റ്റോപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളിടത്ത് നിർത്താൻ തുടങ്ങിയാൽ ഗതാഗത തടസ്സത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ദുരിതമാവുന്നുണ്ട്.
ഫോട്ടോ: മൊഗ്രാൽ ടൗണിൽ അടിപ്പാതയ്ക്ക് സമാനമായി നിർത്തിയിടുന്ന കെഎസ്ആർടിസി- സ്വകാര്യ ബസ്സുകൾ.
നബിദിനാഘോഷങ്ങളിലൂടെ നാടുകളിൽ ദീനി യുവജന കൂട്ടായ്മകൾ രൂപപ്പെടുന്നത് നബിചര്യയുടെ ഭാഗം.
--സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ.
മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മകൾ നബിദിനാഘോഷങ്ങളിലൂടെ നാടുകളിൽ രൂപം കൊള്ളുന്നത് നബിയോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്ന് സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ തഖ്വ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഹനീഫ് നിസാമി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. തഖ്വ മസ്ജിദ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുർഷിദ് കെവി സ്വാഗതം പറഞ്ഞു. തഖ്വാ നഗറിലെ മുതിർന്ന പൗരന്മാരായ മുഹമ്മദ് കെ വി, കെ മൊയ്തീൻ, വിപി ഹുസൈൻ,അന്തുഞ്ഞി ടണ്ഠന, സിദ്ധീഖ് അലി മൊഗ്രാൽ, ഹാജി എംഎ അബ്ദുല്ല കുഞ്ഞി, അബ്ദുൽ റഹ്മാൻ എച്ച്എ, എം അബ്ദുൽ ഖാദർ, മുഹമ്മദ് സികെ, അന്തുഞ്ഞി ഉളുവാർ, അബ്ദുള്ള കെ, അബ്ദുൽ ഖാദർ ന്യൂ ഇന്ത്യ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.താഖ്വാ നഗറിലെ വിവിധ മദ്രസകളിലെ കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ പിബി ഹമീദ് മൗലവി, തഖ്വ മസ്ജിദ് ഇമാം സാജിദ് സഖാഫി, ഷാഫി മസ്ജിദ് ഇമാം റിയാസ് അശാഫി, മൊഗ്രാൽ വലിയ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട് ടിഎം ശുഹൈബ്, ഷാഫി ജുമാ മസ്ജിദ് പ്രസിഡണ്ട് ആസിഫ് പി എ, ഡോ: ഷമീം കട്ടത്തടുക്ക, തഖ്വ മസ്ജിദ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് എം എ, ട്രഷറർ എംകെ ഹംസ, ബാവ ഉസ്താദ്, അസ്ഫാൻ, ഷാഫി കല്ലുവളപ്പിൽ, അബ്ദുള്ള കെവി, എം ജിഎഎ റഹ്മാൻ, അബ്ദുള്ള ഗ്രീൻപീസ്, എംഎൽ അബ്ബാസ്, എം എ മൂസ എന്നിവർ സംബന്ധിച്ചു.
പരിപാടിക്ക് സംഘാടക സമിതി അംഗങ്ങളായ നാസർ, ആഷിക്, ജാഫർ, മുബ്ഷർ, ദിൽകുഷ്, മുനീർ, റഷീദ്,അഹ്നഫ്, അഫ്സൽ അൽത്താഫ്,സിനാൻ, ശഹീം,അമാൻ അഫ്രാസ്, സിറാജ് ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ വി അഷ്റഫ് നന്ദി പറഞ്ഞു.

Post a Comment