മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ 'ഇഷ്‌ഖേ റബീഅ് - 2k24' നബിദിന പരിപാടി സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാചക പ്രകീർത്തനങ്ങളുടെ വസന്തം തീർത്തുകൊണ്ട് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി സംഘടിപ്പിച്ച ഇഷ്‌ഖേ റബീഅ് മീലാദ് ഫെസ്റ്റ്-2k24 മുത്ത് നബിയോടുള്ള പ്രണയപ്പെയ്ത്തായി മാറി.
വൈകിട്ട് നാല് മുതൽ ആരംഭിച്ച മദ്രസ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ പ്രവാചക അനുരാഗങ്ങളുടെ മനോഹാരിത വരച്ചുകാട്ടുന്നതായിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ ബുർദ മജ്ലിസ് ഏറെ ശ്രദ്ധേയമായി.
രാത്രി നടന്ന നബിദിന സമ്മേളനം സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുനാ. യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡണ്ട് ടി എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതം പറഞ്ഞു.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സീനിയർ സൈന്റിസ്റ്റ് ഡോക്ടർ കെ.ഷംസുദ്ദീൻ സമ്മാനദാനം നിർവഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മഹല്ല് നിവാസികളായ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു.
ബി വി എ ഹമീദ് മൗലവി, അബൂബക്കർ മൗലവി പാത്തൂർ പ്രസംഗിച്ചു.
മദ്രസ കമ്മിറ്റി ഭാരവാഹികളായ എം.ജി.എ റഹ്മാൻ, കെ ടി അബ്ദുല്ല, യു എം ഇർഫാൻ, എസ് എ മുഹമ്മദ്, നൂഹ് കെ കെ, ജുനൈദ് കെ ടി, അബ്ദുൽ ഹമീദ് കെ.കെ യുഎഇ കമ്മിറ്റി പ്രതിനിധികളായ ഷഹീർ അലി ശിഹാബ്, മനാഫ് ഷാർജ,അൻവറലി ശിഹാബ്,ഹബി ഷാർജ, തംസീർ, ആസിഫ് ദേര, ജൗഹർ, യൂനുസ് കെ കെ, അബ്ദുല്ല അബ്ബാസ്, ഷബീർ എം എ, കെ.എം അലി, കരീം ബി.വി തുടങ്ങിയവർ സംബന്ധിച്ചു.
ട്രഷറർ ഖലീൽ.എം നന്ദി പറഞ്ഞു.
Post a Comment