മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ വിദ്യാർത്ഥികൾ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു
മൊഗ്രാൽ : അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും വിലങ്ങുകളില്‍ നിന്ന് മനുഷ്യനെ നൈതികതയുടെ അനന്ത വിഹായസിലേക്ക് വഴി നടത്തിയ ലോകഗുരുവും മാതൃകാപുരുഷനുമായ പുണ്യ പ്രവാചകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ കടവത്ത് അൽ മദ്റസത്തുൽ ആലിയ
വിദ്യാർത്ഥികൾ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. കുരുന്നുകളോടൊപ്പം മദ്രസാ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഘോഷയാത്രയിൽ അണിനിരന്നു.
മൊഗ്രാൽ കുന്നിൽ ഹയാത്തുൽ ഇസ്ലാം മദ്റസാ നബിദിന റാലിക്ക് മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുൽറഹ്മാൻ മൗലവി മദ്രസാ പരിസരത്ത് പതാക ഉയർത്തി.
കുട്ടികളുടെ നബിദിന കലാപരിപാടികൾ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിമുതൽ നടക്കും. 7 മണിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ദഫ്മുട്ട് പ്രദർശനവും നടക്കും. തുടർന്ന് നബിദിന സമ്മേളനം നടക്കും. മൊഗ്രാൽ കടവത്ത് മഹല്ലിൽ നിന്ന് വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകും.

Post a Comment