മദ്രസാ വിദ്യാഭ്യാസം; ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തെറ്റിദ്ധാരണ മൂലം - ജില്ല ദഖ്നി മുസ്ലിം അസോസിയേഷൻ
കാസറഗോഡ്(www.truenewsmalayalam.com) : രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന തുടർച്ചയായുള്ള കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് മദ്രസാ വിദ്യാഭ്യാസ സംവിധാനത്തെ പറ്റി ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടെന്ന് കാസർഗോഡ് ജില്ലാ ദഖ്നി മുസ്ലിം അസോസിയേഷൻ ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ മദ്രസാ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച് നേരത്തെ നടത്തിയ സച്ചാർ കമ്മിറ്റി ശിപാർശ നേരാംവണ്ണം പഠിക്കാതെയും, അന്വേഷിക്കാതെയുമാണ് ദേശീയ ബാലവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇത് പുനഃ പരിശോധിക്കണമെന്ന് കെഡിഎംഎ ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
മൗലാനാ മുഹമ്മദ് ആസിഫിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം റിട്ട: ഡെപ്യൂട്ടി തഹസിൽദാർ സലിം അബ്ദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. ഡിഎംസി സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ ശബാൻ സാഹിബ് മുഖ്യാതിഥിയായി സംബന്ധിച്ചു. ആക്ടിംഗ് പ്രസിഡണ്ട് നിസാം മൗവ്വൽ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര സ്വാഗതം പറഞ്ഞു.
ചടങ്ങിൽ വെച്ച് പ്ലസ് ടു- എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിൽ പ്രസിഡണ്ട് ഹാസിം മണിമുണ്ട, നാസർ കാഞ്ഞങ്ങാട്, വൈസ് പ്രസിഡണ്ടു മാരായ അഷ്റഫ് കെ എം,അഷ്റഫ് സാഹിബ് മൊഗ്രാൽ, ബഷീർ കാസർഗോഡ്, ശരീഫ് സാഹിബ്, ഷുക്കൂർ മൗവ്വൽ എന്നിവർ സംബന്ധിച്ചു. ട്രഷറർ ഷെയ്ക്ക് മൊയ്തീൻ സാഹിബ് നന്ദി പറഞ്ഞു.
Post a Comment