JHL

JHL

കേരള പൊലിസ് സാംസ്കാരിക കേരളത്തിൻ്റെ മാനം കെടുത്തി; എ.കെ.എം അഷ്റഫ് എം.എൽ.എ


കുമ്പള(www.truenewsmalayalam.com) : കേരളത്തിലെ പൊലിസിനെ കൊണ്ട് അഭിമാനം കൊണ്ട ഓരോ മലയാളിയും ഇതേ പൊലിസിൻ്റെ പ്രവർത്തനത്തിൽ   ഇന്ന് ലജ്ജിച്ച് തല താഴ്ത്തുന്ന സ്ഥിതിയാണെന്ന് മഞ്ചേശ്വരം എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

പൊലിസ് തലപ്പത്തെ ക്രിമിനലുകൾ മാഫിയാ തലവന്മാരും പീഡനവീരന്മരായി മാറിയിട്ടുണ്ട്. 

കടും കള്ളന്മാരായ പൊലിസിനെ നിയന്ത്രിക്കാൻ പറ്റാത്ത മുഖ്യമന്ത്രി എത്രയും രാജിവച്ച് പുറത്തു പോകണമെന്നും എം.എൽ.എ പറഞ്ഞു.

ക്രിമിനൽ പൊലിസും മാഫിയ മുഖ്യനും എന്ന മുദ്രാവാക്യവുമായി മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് മജീദ് പച്ചമ്പള അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡ ഗോളി സ്വാഗതം പറഞ്ഞു.

മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, മുസ് ലിം ലീഗ് ജില്ലാ പ്രവർത്ത സമിതി അംഗം സെഡ്.എ കയ്യാർ, യൂസുഫ് ഉളുവാർ, ബി.എൻ മുഹമ്മദലി, ഇല്യാസ് ഹുദവി, സഅദ് അംഗഡിമുഗർ, കെ.എം അബ്ബാസ്, ഇർഷാദ് മൊഗ്രാൽ, റഫീഖ് കണ്ണൂർ, മൊയ്തുറെഡ്, പി.എച്ച് അസ്ഹരി, ജംഷീർ മൊഗ്രാൽ സംസാരിച്ചു.

No comments