യുനാനി വയോജന മെഡിക്കൽ ക്യാമ്പ് 9ന്
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടി വയോജന യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് ഗവർമെന്റ് യൂനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത്& വെൽനസ് സെന്ററാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2024 സെപ്റ്റംബർ 9ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ വൈദ്യ പരിശോധന, നേത്ര പരിശോധന, രക്ത പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി അറിയിച്ചു. ക്യാമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമാ ഖാലിദ് എംപി സംബന്ധിക്കും. ഡോ: റൈഹാനത്ത് സിഎച്ച് നന്ദി പറയും.
Post a Comment