പുണ്യ റബീഹ് മാസം പിറന്നു: ഇനി മദ്ഹ് ഗീതങ്ങളുടെയും, സ്വലാത്ത് ധ്വനികളുടെയും 30 ദിനരാത്രങ്ങൾ
മൊഗ്രാൽ. കരുണയുടെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.
റബീഹിന്റെ പൊന്നമ്പളി വാനത്തു ദിച്ചതോടെയാണ് ഒരു മാസക്കാലത്തെ ആഘോഷ പരിപാടികൾക്ക് തുടക്കമാവുന്നത്. ഈ മാസം 16 നാണ് നബിദിനം. ഇനി വിശ്വാസി സമൂഹത്തിന് ആനന്ദത്തിന്റെയും, സന്തോഷത്തിന്റെയും ദിനരാത്രങ്ങൾ.
മസ്ജിദുകളിൽ മൗലീദ് പാരായണവും സ്വലാത്ത് ധ്വനികളും ഉയർന്നു കഴിഞ്ഞു. മദ്രസകൾ കേന്ദ്രീകരിച്ചു മദ്ഹ് ഗീതങ്ങളും,ഇസ്ലാമിക കലാ പരിപാടികളും, പ്രഭാഷണങ്ങളും അരങ്ങേറും. ഇതിനായി പള്ളി -മദ്രസകൾ ഒരുങ്ങിക്കഴിഞ്ഞു. സന്നദ്ധ സംഘടനകളൊക്കെ പുണ്യ റബീഹ് മാസം വിവിധ പരിപാടികളോടെ ആഘോഷിക്കും.
മൊഗ്രാൽ മീലാദ് നഗറിലെ മീലാദാ ഘോഷം ഈ മാസം 30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീലാദ് നഗറിൽ മുഖ്യരക്ഷാധികാരി എം എ മൂസ പതാക ഉയർത്തി. ചടങ്ങിൽ ഗൾഫ് പ്രതിനിധികളായ ടിപി അനീസ്,മമ്മുണു,ടി പിഎ റഹ്മാൻ,സീനിയർ അംഗങ്ങളായ ടിഎ ജലാൽ,എംഎസ് അബ്ദുല്ല കുഞ്ഞി, ഖാദർ കെഎം, ശരീഫ് ദീനാർ, മുഹമ്മദ്,റഹ്മാൻ, പ്രസിഡണ്ട് ടിപി ഫസൽ, സെക്രട്ടറി ശു റൈക്ക്, ട്രഷറർ ഹാ ഷിർ, കമ്മിറ്റി അംഗങ്ങളായ ജവാദ്, മിദിലാജ്, മഹ്ശൂക്ക് എന്നിവർ സംബന്ധിച്ചു.

Post a Comment