മുഖ്യമന്ത്രിക്കൊപ്പമുള്ള സോഷ്യൽമീഡിയ കവർ ചിത്രം നീക്കി അൻവർ, പകരം ചേർത്തത് പാർട്ടിപ്രവർത്തകർക്കൊപ്പമുള്ളത്
നിലമ്പൂർ: പരസ്യ പ്രസ്‌താവന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്റെ ഫേസ്‌ബുക്ക് കവർ ചിത്രം മാറ്റി പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം നീക്കി പകരം ഇടതുപാർട്ടി പ്രവർത്തകർക്കൊപ്പമുള്ള ചിത്രമാണ് അൻവർ ചേർത്തത്.മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം സിപിഎമ്മും അൻവറിന്റെ പ്രവർത്തികൾക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പരസ്യപ്രസ്‌താവന തൽക്കാലം നിർത്തുകയാണെന്നും പാർട്ടിയാണ് എല്ലാത്തിലും വലുതെന്നും എംഎൽഎ പ്രഖ്യാപിച്ചിരുന്നു.ഒരു എളിയ ഇടതുമുന്നണി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ ബാദ്ധ്യസ്ഥനാണെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്കാലികമായി അവസാനിപ്പിക്കുകയാണ്'.എന്റെ പാർട്ടിയിൽ എനിക്ക് പൂർണ്ണവിശ്വാസമുണ്ട്. നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി.പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്.എന്നാൽ,ഇത് സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവർത്തനമാണ്.അൻവർ നടത്തിയ വാർത്താസമ്മേളനങ്ങൾക്ക് പിന്നാലെ സൈബർ ഗ്രൂപ്പുകളിൽ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് വലിയ പിന്തുണ കിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയ്‌ക്കെതിരെയും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും വലിയ എതിർപ്പ് തന്നെ സൈബർ ലോകത്ത് ഈ സമയം ഉണ്ടായി.
https://www.facebook.com/share/SrzBxRyAnqs7Lqmf/?mibextid=WC7FNe
Post a Comment