ദുരന്ത മുഖത്തും ദുരിത മുഖത്തും കേരളീയരുടെ മനസ്സും, സംസ്കാരവും സാന്നിധ്യവും ലോകം അംഗീകരിച്ചത്; മന്ത്രി വി അബ്ദുൽ റഹ്മാൻ.
മൊഗ്രാൽ(www.truenewsmalayalam.com) : മലയാളികളുടെ മനസ്സും സംസ്കാരവും ലോകം അംഗീകരിച്ചതാണെന്നും ദുരന്തമുഖത്തും,ദുരിത മുഖത്തും കേരളീയരുടെ സാന്നിദ്ധ്യം അതിനു ഉദാഹരണമാണെന്നും സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്കായി സഹപാഠികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും, ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി സംബന്ധിച്ചു. മൊഗ്രാൽ ജീവിച്ച്എസ്എസ് ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എം എ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എ എം സിദ്ദീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ: സരിത എസ് എൻ,ജില്ലാ പഞ്ചായത്ത് അംഗം ജമീലാ-സിദ്ദീഖ്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ അബ്ദുൽ റിയാസ് കെ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മധുസൂദനൻ ടിപി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ പി, കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ്, കുമ്പള എ ഇ ഒ ശശിധര എം, ഡയറ്റ്കാസറഗോഡ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, ബിജുരാജ് വിഎസ്, അനിൽ കെ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, എസ്എം സി ചെയർമാൻ ആരിഫ് ടി എം, സിഎ സുബൈർ, ടി എം ശുഹൈബ്, സി എം ഹംസ, അഹമ്മദലി കുമ്പള, താജുദ്ദീൻ എം, അബ്ബാസ് നടുപ്പളം, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പാർവതി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ അൻവർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, വി മോഹനൻ,തുടങ്ങിയവർ സംബന്ധിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ എഫ് എച്ച് തസ്നീം നന്ദി പറഞ്ഞു.
Post a Comment