JHL

JHL

കുമ്പള മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ

കുമ്പള: മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ ഉൾപ്പടെയുള്ളവർ രംഗത്ത്. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ആരോപണമുയർത്തിയിട്ടുള്ളത്. അംഗങ്ങൾക്ക് വായ്പ അനുവദിച്ചതിലും, വരുന്ന ഒക്ടോബർ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യോഗ്യതയില്ലാത്ത ആളുകളെ മത്സരിപ്പിക്കൽ, മരണപ്പെട്ട വ്യാപാരിയുടെ റിസ്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ച തുടങ്ങിയ ഒട്ടേറെ പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. വരുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെട്ട് മത്സരിക്കുന്ന

 മൂന്ന് പേർക്ക് വ്യാപാരി ലൈസൻസുപോലുമില്ല. ഇവർക്കെതിരെ നാമനിർദേശ പത്രിക നൽകിയവരെ ഭീഷണിപ്പെടുത്തുന്നു. മരണപ്പെട്ട വ്യാപാരിയുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയ ഭാര്യയെ അപമാനിച്ച് സംസാരിച്ചു. റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് ചെയ്യേണ്ടിയിരുന്ന നടപടിക്രമങ്ങൾ പാലിക്കാൻ തയാറായില്ല. പിന്നീട് മുഖ്യമന്ത്രിക്ക്    അവർപരാതി നൽകിയതിനെ തുടർന്നാണ് കുടിശ്ശിക തീർപ്പാക്കി തന്നത്.  മറ്റൊരു സംഭവത്തിൽവ്യാപാരിക്ക് മർദനമേറ്റപ്പോൾ സഹായിക്കുന്നതിന് പകരം പ്രതികളുടെ ഭാഗത്ത് ചേർന്ന്, വാദിയിൽ  നിന്ന്പണം വാങ്ങി ഒത്തുതീർപ്പാക്കിയ ഭാരവാഹികളാണ് യൂണിറ്റിലുണ്ടായിരുന്നതെന്നും ആരോപിച്ചു. സ്ഥാപനത്തിൻ്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലും അഴിമതിയുണ്ട്. ഇതു സംബന്ധിച്ച് പാലിക്കേണ്ട നിയമപരമായ നടപടികൾ പാലിച്ചിട്ടില്ല. അംഗങ്ങൾ അറിയാതെ പരിധി ലംഘിച്ച് വായ്‌ കൾ അനുവദിച്ചതായും, രണ്ട് ലക്ഷം രൂപ വായ്‌യെടുത്തവർക്ക്, അവരറിയാതെ അപേക്ഷ ഫോറം തിരുത്തി തുക കൈപ്പറ്റിയതായും പരാതിയുണ്ട് .സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് മുൻപ് അസി. രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം നടത്തിയില്ല. തുടർന്ന് അണ്ടർ സെക്രട്ടറിക്ക് പരാതി നൽകി. വാർത്താ സമ്മേളനത്തിൽ ബി.വിക്രം പൈ, ബാലകൃഷ്ണ ലേറ്റസ്റ്റ്, കെ.ഗോപാലകൃഷ്ണഗട്ടി, ബി. ആയിഷ, ഷാലിമാർ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

No comments