കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും സമാപിച്ചു
കുമ്പള (www.truenewsmalayalam.com):കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് , നബിദിന പരിപാടികളുടെ ഭാഗമായി ദർസ് - മദ്രസ്സ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും, വിജയികൾക്കുള്ള സമ്മാനദാനവും വളരെ വിപുലമായി നടന്നു.
കാലങ്ങളായി, വിദ്യാർത്ഥികളുടെ മത-ഭൗതിക വിദ്യാഭ്യാസത്തിനും, വ്യക്തിത്വവികാസത്തിനും എറെ പ്രോത്സാഹനം നൽകുന്ന കുമ്പോൽ ജമാ-അത്ത്, ഈ വർഷത്തിൽ ഒരുപാട് സമ്മാനങ്ങളും, വിഭവങ്ങളും പദ്ധതികളുമാണ് തയ്യാറാക്കിയത്.
പൊതുസമ്മേളത്തിൽ ജമാ-അത്ത് സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു , പ്രസിഡൻ്റ് ഹാജി പി കെ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹി ച്ചു, മുദരിസ് അബ്ദുൽ റസാക്ക് ഫൈസി ഉത്ഘാടനം ചെയ്തു, സർട്ടിഫിക്കേറ്റ് വിതരണം യഹിയ തങ്ങൾ കുമ്പോലും, സമ്മാനദാനം - ഹുസൈൻദർവേശ് , മുഹമ്മദ് കോരി കണ്ടവും നിർവ്വഹിച്ചു, ചടങ്ങിൽ എം അബ്ബാസ്, കെ പി ഷാഹുൽ ഹമിദ്, റസാക്ക് പടിഞ്ഞാർ, ഹമീദ് ബാപ്പു, മുഹമ്മദലി അസ്ഹരി, റഫീഖ് ഖാദർ, മൊയ്തീൻ അസീസ്, ബി എ റഹ്മാൻ ,അബ്ബാസ് സൂപി, ജമാൽ കണ്ടത്തിൽ, ഫൈസ, സിദ്ധീഖ് പുജൂർ, കാലിദ് ബിവി, കുഞ്ഞാലി സി. എന്നിവർ സംസാരിച്ചു.

Post a Comment