JHL

JHL

വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധനയും സംഘടിപ്പിച്ചു


മൊഗ്രാൽ.ഭാരതീയ ചികിത്സാ വകുപ്പും, ദേശീയ ആയുഷ് മിഷൻ കേരളവും, കുമ്പള ഗ്രാമ പഞ്ചായത്തും ചേർന്ന് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
 
മൊഗ്രാൽ ഗവൺമെന്റ് യുനാനി ഡിസ്‌പെൻസറിയിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറാ- യൂസഫ് ഉദ്‌ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു .വികസനകാര്യ  സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ,മെമ്പർമാരായ കൗലത്ത് ബീബി, താഹിറ ഷംസീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.



മെഡിക്കൽ ഓഫീസർ ഡോ.ഷക്കീർ അലി സ്വാഗതവും ഡോ: റൈഹാനത്ത് നന്ദിയും അറിയിച്ചു.
ക്യാമ്പിൽ നൂറിലധികം വയോജനങ്ങൾക്ക് സൗജന്യ നേത്ര പരിശോധന,ജീവിത ശൈലീ രോഗങ്ങൾക്കായുള്ള രക്തപരിശോധന,സൗജന്യ മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്തു.ഡോ.ഷക്കീർ അലി,ഡോ.ദീപ്തി,ഡോ.സുഹൈൽ,ഡോ.റൈഹാനത്,ഡോ.അതുല്യ,ഡോ.റിയാന  തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.


No comments