JHL

JHL

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചട്ടഞ്ചാൽ സ്വദേശി മരിച്ചു

കാസർകോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുംബൈയിലായിരുന്നു മണികണ്ഠൻ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പനിയെ തുടർന്നാണ് നാട്ടിലെത്തിയത്. കാസർകോട് ഗവ. ജനറൽ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്.

No comments