JHL

JHL

അടിപ്പാത ഇല്ലാതെ ആരിക്കാടി കടവത്ത്: അടിയന്തിര ഇടപെടൽ വേണമെന്ന്; എസ്.ഡി.പി.ഐ


കുമ്പള(www.truenewsmalayalam.com) : ആരിക്കാടി കടവത്ത് നിവാസികളുടെ യാത്രാ ദുരിതം പരിഹാരിക്കുന്നതിനായി ജനപ്രതിനിധികളുടെയും,നിർമ്മാണ കമ്പനി അധികൃതരുടെയും ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന്  എസ്.ഡി.പി.ഐ.

ഈ പ്രദേശത്തെ തീരദേശ നിവാസികൾ ഏറെ ആശങ്കയിലാണി പ്പോൾ. ഇവിടെ അടിപ്പാതെ വേണമെന്ന് നേരത്തെ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാൽ ജനപ്രതിനിധികളും, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കൈമലർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ദിനംപ്രതി സ്കൂൾ വിദ്യാർഥികളും,മത്സ്യ തൊഴിലാളികളും, തീരദേശവാസികളും കുമ്പള ടൗണിൽ എത്താൻ ഉപയോഗിച്ചിരുന്ന ഹൈവേ റോഡ് ഇപ്പോൾ ബ്രിഡ്ജിന് സമാന്തരമായി ഉയർത്തി പണിയുന്നതുമൂലം ഇരുവശത്തുള്ളവർക് റോഡ് മുറിച് കടക്കുവാൻ പറ്റാത്തവസ്ഥയിലാണുള്ളത് .റേഷൻ കടയും, അങ്കണവാടിയും, കുടുംബാരോഗ്യ കേന്ദ്രത്തിലൊക്കെ പോകണമെങ്കിൽ  ഇനി കിലോമീറ്ററോളം ചുറ്റിവേണം എത്തിപ്പെടാൻ.

 പ്രദേശവാസികൾക്കും, വിദ്യാർത്ഥികൾക്കുമൊ ക്കെ ഇത് ഏറെ പ്രയാസമുണ്ടാക്കും. ഇതിന് പരിഹാരമെന്നോണം മുമ്പ് സ്ഥിതി ചെയ്തിരുന്നിടത് ഒരു അണ്ടർ പാസ്സേജ് അനുവദിക്കുകയാണ് വേണ്ടത്, ഒരു പ്രദേശത്തിന്റെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടവർ യുദ്ധകാരാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

നിലവിൽ ഈ പ്രദേശത്തു ഹൈവേയുടെ വൻ മതിൽ കെട്ടിപൊക്കിയിട്ടില്ല. അതിന് മുമ്പ് തന്നെ അണ്ടർ പാസ്സേജ് സൗകര്യം അനുവദിക്കണം, ഇതു സംബന്ധിച്ചു വാർഡ് മെമ്പർ അൻവർ ആരിക്കാടി നേരത്തെ ബന്ധപ്പെട്ട അധികാരികൾക് നിവേദനം നല്കിയതുമാണ്. 

  യോഗത്തിൽ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ, സെക്രട്ടറി ഷാനിഫ് മൊഗ്രാൽ,നൗഷാദ് കുമ്പള, അഷറഫ് സിഎം, റിയാസ് ആരിക്കാടി, മൻസൂർ കുമ്പള, അൻസാർ കടവത്ത് എന്നിവർ പങ്കെടുത്തു.

No comments