ബൈത്തുസ്സകാത്ത് കേരള - സാമൂഹിക പുരോഗതിയുടെ 25വർഷങ്ങൾ ; വാർഷിക പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ കാസർകോട് വച്ച് നിർവഹിക്കും
കാസർകോട്: വ്യക്തിയുടെ സംസ്കരണവും സമ്പത്തിന്റെ ശുദ്ധീകരണവും സമൂഹത്തിലെ ദാരിദ്ര്യ നിർമാർജനവും സാമ്പത്തിക പുരോഗതിയും ലക്ഷ്യം വെച്ച് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബൈത്തുസ്സകാത്ത് കേരളയുടെ 25-ാം വാർഷികം 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്. അതിനോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ 25 വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വാർഷിക പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 14 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ കാസർകോട് വച്ച് നിർവഹിക്കും.
ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക നായകർ തുടങ്ങിയവർ സന്നിഹിതരായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, അബ്ബാസ് ബീഗം( മുനിസിപ്പൽ ചെയർമാൻ) അൻവർ സാദത്ത് കെ. എസ്, എം. എം. മുഹിയുദ്ദീൻ, അതീഖു റഹ്മാൻ ഫൈസി, എൻജിനീയർ സലാഹുദ്ദീൻ
( രക്ഷാധികാരികൾ)
സഈദ് ഉമർ (ചെയർമാൻ) പി.എസ്. അബ്ദുല്ലക്കുഞ്ഞി (ജനറൽ കൺവീനർ).
അബ്ദുൽ ലതീഫ് കെ. ഐ ,യൂസുഫ് സി.എ, മുഹമ്മദ് ശാഫി, ബി.കെ. മുഹമ്മദ് കുഞ്ഞി, സി. എ മൊയ്തീൻ കുഞ്ഞി , നൗഷാദ് പി. എം. കെ , റാഷിദ് മുഹ്യുദ്ദീൻ എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായും തെരെഞ്ഞെടുത്തു.
Post a Comment