JHL

JHL

ഹൈസ്കൂളുകളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാസറഗോഡ് : സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്കൂളുകൾ വീണ്ടും അപേക്ഷിക്കണം.
നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെപ്റ്റംബർ അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കുമുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. അപേക്ഷയുടെ അസ്സലും അനുബന്ധരേഖകളും എസ്പിസി പദ്ധതിയുടെ ജില്ല ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് അതത് പോലീസ് സ്റ്റേഷനിലും നൽകണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും keralapolice.gov.in/page/notificationൽ ലഭിക്കും.
ഹൈസ്കൂൾ ഭാഗത്തിൽ കുറഞ്ഞത് 500 വിദ്യാർഥികളും പദ്ധതിയിൽ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസിൽ കുറഞ്ഞത് 100 വിദ്യാർത്ഥികളും ഉള്ള വിദ്യാലയങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ് പി സി ഓഫീസ് സജ്ജീകരിക്കാനും കേഡറ്റുകൾക്ക് വസ്ത്രം മാറാനുമുള്ള മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്. ഫോൺ: 04712432655.

No comments