JHL

JHL

കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കുമ്പള(www.truenewsmalayalam.com) :ആരോപണ വിധേയനായ എ ഡിജിപിയെയും,പൂരം കലക്കികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് കുമ്പളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.


പ്രതിഷേധ കൂട്ടായ്മ ഡിസിസി  സെക്രട്ടറി സോമശേഖര എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചുമതല കൂടി വഹിക്കുന്ന ഡിസിസി അംഗം സുന്ദര ആരിക്കാടി അധ്യക്ഷതവഹിച്ചു. കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.

 പുത്തിഗെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുലൈമാൻ ഹാജി, എൻമകജെ മണ്ഡലം പ്രസിഡണ്ട് ഗാന്ധിരണ്ണ, പൈവളിഗെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വസന്ത മാസ്റ്റർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു,ബ്ലോക്ക്- മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ലക്ഷ്മണ പ്രഭു, സത്യൻ ഉപ്പള, മോഹൻ റൈ, ഡോൾഫിൻ ഡിസൂസ ബാലകൃഷ്ണ, രവി രാജ് തുമ്മ, ശിവരാമ ആൾവ, ബാലകൃഷ്ണ, ശ്രീധർ റൈ, റഹീം മാസ്റ്റർ,ഉമേഷ് മാസ്റ്റർ,ആമു അടുക്ക സ്ഥല, ശേഖര ദർബാർ കട്ട, കേശവ ദർബാർഘട്ട, ഷാനിദ് കയ്യംകൂടൽ, നാരായണ കളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.


No comments