സ്കൂൾ കായിക മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കം
മൊഗ്രാൽ. സ്കൂൾ കായിക മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികൾ മത്സരങ്ങളിൽ കൂടുതൽ താൽപര്യം കാട്ടുന്നുവെ
ന്നതാണ് ഈ വർഷത്തെ കായിക മത്സരങ്ങളിൽ പ്രകടമാവുന്ന മാറ്റം. ഇതിനെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പിടിഎ കമ്മിറ്റികളും അധ്യാപകരും.
മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എംഎ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അനിൽ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, സ്റ്റാഫ് സെക്രട്ടറി തസ്നി ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്പോർട്സ് കൺവീനർ മുജീബ് മാഷ് നന്ദി പറഞ്ഞു.
കായിക മത്സരങ്ങൾക്ക് അധ്യാപകർക്ക് പുറമേ പിടിഎ,എസ്എംസി ഭാരവാഹികളും, അംഗങ്ങളും,വിദ്യാർത്ഥി പ്രതിനിധികളും നേതൃത്വം നൽകിവരുന്നു. ഇന്ന് വൈകുന്നേരത്തോടെ കായിക മത്സരങ്ങൾക്ക് സമാപനമാകും.
Post a Comment