JHL

JHL

മാതാവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പൊവ്വൽ സ്വദേശിയായ യുവാവ് പിടിയിൽ


കാസർകോട്(www.truenewsmalayalam.com) : മാതാവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊവ്വൽ സ്വദേശിയായ യുവാവ് പിടിയിൽ.

ആദൂർ പൊവ്വൽ സ്വദേശിയായ നാസറിനെയാണ് മാതാവായ നബീസ (62)യെ കൊലപ്പെടുത്തിയ കേസിൽ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. 

 അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ പരിക്കേറ്റ ജ്യേഷ്ഠൻ മജീദിനെ ചെങ്കളയിലെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

No comments