മാധ്യമപ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു
കുമ്പള(www.truenewsmalayalam.com) : കേരള ജേണലിസ്റ്റ് യൂണിയൻ കുമ്പള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു.
. കേരള ജേണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഉളുവാർ സ്കൈലർ വസ്ത്രാലയം ഉടമ അഷറഫിൽ നിന്നും ഓണക്കോടികൾ ഏറ്റുവാങ്ങി. തുടർന്ന് കുമ്പള പ്രസ് ഫോറം അംഗങ്ങളും കുമ്പള മേഖല ജേണലിസ്റ്റ് യൂണിയൻ പ്രവർത്തകരും ആയ 15 ഓളം പേർക്ക് ഓണക്കോടികൾ നൽകി.
മാധ്യമപ്രവർത്തകരായ അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുല്ല കുമ്പള, അഷറഫ്, ധനരാജ് കെ. എം. എ സത്താർ, ഐ. മുഹമ്മദ് റഫീഖ് എന്നിവർ സംബന്ധിച്ചു.
Post a Comment