ഗേറ്റ് ദേഹത്തേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കാസറഗോഡ് : ഗേറ്റ് ദേഹത്തേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസി - റഹീമ ദമ്പതികളുടെ മകന്‍ അബു ത്വാഹിർ (രണ്ടര) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. മാങ്ങാട് ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു കുടുംബം. കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഗേറ്റിന്റെ ക്ലാമ്പ് ഇളകി വീണതുമൂലമാണ് അപകടം സംഭവിച്ചത്.ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment