JHL

JHL

കൊടിയമ്മ നുസ്‌റത്തുൽ ഇസ്‌ലാം സംഘം 22-ാം വാർഷികവും മീലാദ് മെഹ്ഫിലിലും 28, 29 തീയതികളിൽ


കുമ്പള(www.truenewsmalayalam.com) : സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി പ്രവർത്തിച്ചു വരുന്ന നുസ്‌റത്തുൽ ഇസ്‌ലാം സംഘം 22-ാം വാർഷികവും  മീലാദ് മെഹ്ഫിലിലും 28, 29 തീയതികളിൽ കൊടിയമ്മ ഊജാർ ത്വാഹ നഗറിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

28 ന് വൈകിട്ട് 4ന് പതാക ഉയർത്തൽ, തുടർന്ന് മേഖലയിലെ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്റസകളിലെ വിദ്യാർഥികളുടെ സ്‌കൗട്ട്, ഫ്ളവർ ഷോ ടീമുകൾ അണിനിരക്കുന്ന മീലാദ് റാലിയും നടക്കും.

7 മണിക്ക് മീലാദ് മെഹ്ഫിൽ കൊടിയമ്മ ജമാഅത്ത് മുദരിസ് സലിം അഹ്സനി ഉദ്ഘാടനം ചെയ്യും. അബുബക്കർ സാലൂദ് നിസാമി അധ്യക്ഷനാകും.

കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തും.പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ സ്വാഗതം പറയും.

കൊടിയമ്മ ജമാഅത്ത് പ്രസിഡൻ്റ് മൊയ്തു ഹാജി എം.എം.കെ മുഖ്യാതിഥിയാകും.

കുമ്പള സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് ഐ.കെ അബ്ദുല്ലക്കുഞ്ഞി, കൊടിയമ്മ ജമാഅത്ത് സെക്രട്ടറി പി.എ അബൂബക്കർ,അബ്ദുൽ കാദർ വിൽറോഡി,കെ.കെ അബ്ബാസ് ഹാജി,മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി,ശാഹുൽ ഹമീദ് സഅദി,ഹനീഫ് സഅദി, ഹമീദ് ഊജാർ, അബ്ദുൽ റഹിമാൻ കുന്നിൽപുര സംസാരിക്കും.

29 ന് രാവിലെ 9 മുതൽ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്റസകളിൽ നിന്നും രണ്ട് വിഭാഗങ്ങളിലായി 12 ഇനങ്ങളിൽ 1200ൽ പരം മത്സരാർത്ഥികൾ ഇസ് ലാമിക കലാ പരിപാടികൾ അവതരിപ്പിക്കും.

രാത്രി 7 ന്  വാർഷിക സമ്മേളനവും മീലാദ് മെഹ്ഫിൽ സമാപന സംഗമവും അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.അഷ്റഫ് കൊടിയമ്മ അധ്യക്ഷനാകും.അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട സ്വാഗതം പറയും.ഹംസ ഊജാർ, പി.എച്ച്. മുഹമ്മദ് ഹാജി പെല്ലം, അബ്ദുൽ റഹിമാൻ ഹാജി ഊളിഗം, ബഷീർ മദനി സംസാരിക്കും. കൊടിയമ്മ നുസ്റത്തുൽ ഇസ് ലാം സംഘം പ്രഥമ കെ.ഹംസ മുസ് ലിയാർ പുരസ്കാരം, മുന്ന് പതിറ്റാണ്ടു കാലം കൊടിയമ്മ യിൽ മദ്റസ അധ്യാപകനായും ഇമാമും ആയിരുന്ന എ.വി അബ്ദുള്ള ഉസ്താദിന് സമ്മാനിക്കും. 

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ,ജന.സെക്രട്ടറി അബ്ദുൽ റഹിമാൻ കുന്നിൽ പുര,സിദ്ധീഖ് ഊജാർ,യൂസുഫ് കൊടിയമ്മ, ഫൈസൽ ഉജാർ, അബ്ദുൽ റഹിമാൻ, ബഷീർ സംബന്ധിച്ചു.

No comments