JHL

JHL

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

 


കുമ്പള(www.truenewsmalayalam.com) : ജില്ലയിലെ വിവിധ   സ്കൂളുകളിൽ നിന്നുള്ള ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു.

 കുമ്പള മഹാത്മ കോളേജ് ക്യാമ്പസിൽ പുതുതായി ആരംഭിച്ച മഹാത്മ എക്സൽ അക്കാദമിയുടെ കീഴിൽ ഞായറാഴ്ചയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. 

വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്ന് 40 ഓളം വിദ്യാർത്ഥികളും പതിനഞ്ചോളം രക്ഷിതാക്കളും പങ്കെടുത്തു.

 മഹാത്മ കോളേജ് മാനേജിംഗ്  ഡയറക്ടറും  പ്രിൻസിപ്പളുമായ കെ എം എ സത്താറിന്‍റെ അധ്യക്ഷതയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർലെ ഉദ്ഘാടനം ചെയ്തു. 

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സൺ നിസാർ പെർവാഡ് ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പാളും പ്രോഗ്രാം കൺവീനറുമായ അബ്ദുല്ലത്തീഫ് ഉളുവാർ സ്വാഗതം പറഞ്ഞു.

 അഷറഫ് ബായാർ, കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ  ഭൂമിക, അഫ്ര എന്നിവർ സംബന്ധിച്ചു.

 വിദ്യാർത്ഥികൾക്ക് തുടർന്നും ഓൺലൈൻ വഴി കരിയർ ക്ലാസുകളും സംശയനിവാരണവും നടത്തുമെന്ന് കൺവീനർ അബ്ദുല്ലത്തീഫ് ഉലുവാർ അറിയിച്ചു.

No comments