ലോക ജനാധിപത്യ ദിനാചരണം സംഘടിപ്പിച്ച് മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിച്ചും, ജനപ്രതിനിധികളെ വിലക്കെടുത്തും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ നേരിടുന്ന വെല്ലുവിളി ആശങ്കയുളവാക്കുന്നതാണെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ലോക ജനാധിപത്യ ദിനാചരണ യോഗം അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ഇന്ത്യയെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഇന്ന് അഭിപ്രായസ്വാതന്ത്ര്യവും, മതവിശ്വാസ സ്വാതന്ത്ര്യവും, മനുഷ്യവകാശങ്ങളും ഭരണഘടന നൽകുന്ന സമത്വവുമെല്ലാം നിഷേധിക്കപ്പെടുന്നു.
ഭക്ഷണ,വസ്ത്ര സ്വാതന്ത്ര്യത്തിൽ പോലും ഭരണകൂടങ്ങൾ കയ്യേറ്റം നടത്തിവരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ തോതിൽ കളങ്കം ഏൽപ്പിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.
മതേതര ഇന്ത്യയുടെ ശബ്ദമായിരുന്ന സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. യോഗം ദേശീയവേദി ഗൾഫ് പ്രതിനിധി എകെ ഇബ്രാഹിം (കാലൂഭായ്) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ദേശീയ വേദി ഭാരവാഹികളായ മുഹമ്മദ് അബ്ക്കോ, എംജി അബ്ദുൽ റഹ്മാൻ, മുഹമ്മദ് അഷ്റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എഎം സിദ്ധീഖ് റഹ്മാൻ, എംഎം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, എംഎസ് മുഹമ്മദ് കുഞ്ഞി,എം എ അബൂബക്കർ സിദ്ദീഖ്, വിജയകുമാർ,ടികെജാഫർ,അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞി നടുപ്പളം, എച്ച്എം കരീം,റിയാസ് കരീം,മുർഷിദ് കെവി,ബികെ അൻവർ കൊപ്പളം,കെ കെ അഷ്റഫ്, ശരീഫ് ദീനാർ,ഗൾഫ് പ്രതിനിധി എംവി അലി എന്നിവർ സംബന്ധിച്ചു. ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.
Post a Comment