വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കും; യൂഎൽസിസി
കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്ന് ദേശീയപാത നിർമ്മാണ കമ്പനി(യൂ എൽസിസി) അതികൃതർ.
നടപ്പാത ഇല്ലാത്തതു മൂലം സ്കൂൾ വിദ്യാർത്ഥികളും, കാൽ നടയാത്രക്കാരും അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി മൊഗ്രാൽ ദേശീയവേദി സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് പ്രോഗ്രാം പ്രകാരമുള്ള നടപ്പാതയുടെ നിർമ്മാണം ഘട്ടം, ഘട്ടമായി നടന്നുവരുന്നതായി ദേശീയവേദിയെ അറിയിച്ചത്.
മൊഗ്രാലിൽ ലീഗ് ഓഫീസ് പരിസരം മുതൽ മൊഗ്രാൽ ടൗൺവരെ നടപ്പാത നിർമ്മാണത്തിനുള്ള സ്ഥലത്ത് കല്ലും,മണ്ണും, വൈദ്യുതി പോസ്റ്റുകളാ ലും വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും സ്കൂളിലേക്കും, ആരാധനാലയങ്ങളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും പോകാൻ പ്രയാസ നേരിടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയവേദി നിർമ്മാണ കമ്പനി അധികൃതർക്ക് പരാതി നൽകിയിരുന്നത്.
സ്ഥലമേറ്റെടുക്കലിൽ ഉണ്ടായിട്ടുള്ള അപാകത മൂലം പലയിടത്തും നടപ്പാതകൾക്ക് സ്ഥലമില്ലാത്ത അവസ്ഥയും ഉണ്ട്. മറ്റു ചിലയിടങ്ങളിലാകട്ടെ വീതി കുറഞ്ഞ നടപ്പാതയാണ് നിർമ്മിക്കുന്നത്.
ഇവിടെങ്ങളിൽ കാൽനടയാത്രക്കാർ "ക്യൂ ''നിന്ന് വേണം നടന്നു പോകാൻ. ഇത്തരം പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് മൊഗ്രാൽ ദേശീയവേദി നിർമ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment