എംഡിഎംഎ മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ
ഉപ്പള(www.truenewsmalayalam.com) : എംഡിഎംഎ മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ.
ഉപ്പള മൂസോടി സ്വദേശി അബ്ദുൽ അസീസ് ആണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിൻറെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ ഡി ഐ പി എസ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫ് ൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
സി പി ഒ സജിത്ത് , രഘു ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടിം അംഗങ്ങളായ ഡിവൈ എസ് പി എസ് ഐ നാരയണൻ നായർ ,എസ് ഐ അബൂബക്കർ എഎസ് ഐ ഷാജു,എസ് സി പി ഒ രാജേഷ് ,ജിനേഷ് സി പി ഒ മാരായ നികേഷ് , സജീഷ് , നിഖിൽ എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment