കാസര്‍കോട് പ്രസ് ക്ലബ് ജംങ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം
കാസര്‍കോട്: പത്ത് ദിവസത്തേക്ക് കാസര്‍കോട് പ്രസ് ക്ലബ് ജംങ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ആണ് നിയന്ത്രണം നിലവിൽ വരിക എന്ന് ട്രാഫിക്ക് പോലീസ് അറിയിപ്പിൽ പറഞ്ഞു.
മംഗളൂരു ഭാഗത്ത് നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങള്‍ കുമ്പളയില്‍ നിന്നും സീതാംഗോളി -ബദിയടുക്ക ചെര്‍ക്കള വഴി ദേശീയപാതയിലൂടെ യാത്ര ചെയ്യണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മാവുങ്കാല്‍ വഴി ദേശീയപാതയില്‍ കൂടി കടന്നുപോകണം. കാസര്‍കോട് ഭാഗത്തുനിന്നും മേല്‍പ്പറമ്പ് ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങളും നാല്‍ ചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും പുലിക്കുന്ന് ബജാജ് ഷോറൂം റോഡില്‍ കൂടി കയറി ചന്ദ്രഗിരി പാലം വഴി യാത്ര തുടരാം. തിരിച്ച് കാസര്‍കോട്ടേക്ക് വരണ്ട വാഹനങ്ങള്‍ പഴയ എസ്.പി ഓഫീസ് -മുനിസിപ്പാലിറ്റി റോഡിലൂടെ കാസര്‍കോട് ടൗണിലേക്ക് വരണമെന്ന് അറിയിപ്പില്‍ പറയുന്നു.
Post a Comment