ചെങ്കല്‍ ക്വാറി സമരം ; സത്യാഗ്രഹ സമരത്തിനിടെ ക്വാറി ഉടമയുടെ ആത്മഹത്യാ ശ്രമം ; ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസര്‍കോട്: ചെങ്കല്‍ ക്വാറി ഉടമകള്‍ കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ക്വാറി ഉടമയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലേശ്വരം, മടിക്കൈ, മലപ്പച്ചേരി സ്വദേശിയും ചെങ്കല്‍ക്വാറി അസോസിയേഷന് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗോപാലകൃഷ്ണന് (60) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്ത അവശനിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി സമര പത്തലിൽ തന്നെയായിരുന്നു ഗോപാലകൃഷ്ണൻ. ഒരു മണിയോടെ ഗോപാലകൃഷ്ണന് അവശനായി. തുടര്‍ന്ന് നോക്കിയപ്പോഴാണ് വിഷം അകത്തു ചെന്നിട്ടുണ്ടെന്ന് മനസ്സിലായത്. വിഷത്തിന്റെ കവറും അരികില്‍ നിന്നു ലഭിച്ചു. ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലും വിഷം അകത്തു ചെന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പോക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ചെങ്കല്‍ക്വാറി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതിനാല്‍ കടബാധ്യതയിലാണെന്നു കുറിപ്പിലുള്ളതായി ഭാരവാഹികള്‍ പറഞ്ഞു.
Post a Comment