കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് നബിദിനം ആഘോഷിച്ചു
കുമ്പള(www.truenewsmalayalam.com) : കുമ്പോൽ മുസ്ലീം വലിയ ജമാ - അത്ത് കീഴിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ, ഹിഫ്ള് കോളേജ്, കുമ്പോൽ ദർസ് എന്നിവയിലെ വിദ്യാർത്ഥികളും, ജമാ - അത്ത് അംഗങ്ങളും നബിദിനം വിപുലമായി ആഘോഷിച്ചു.
സത്യമതത്തിന്റെ പ്രബോധകരായ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട് മീലാദുന്നബി വിശ്വാസികള്‍ ഒന്നടങ്കം ആഘോഷങ്ങളുടെ ലഹരിയില്‍ മദ്ഹുകള്‍ പാടിയും സ്വലാത്തുകള്‍ ചൊല്ലിയും ആഘോഷിച്ചു.നബിദിന റാലിയില്‍ , ജമാ-അത്ത് പ്രസിഡൻ്റ് ഹാജി പി കെ മുഹമ്മദ് മുസ്തഫ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു.
അബ്ദുൽ റസാക്ക് ഫൈസി പ്രാർത്ഥന നടത്തി. ഖുവ്വത്തിൽ ഇസ്ലാം മദ്രസ്സ സദർ മുഹമ്മദലി അസ്ഹരി , ജമാ അത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ,മീലാദ് കമ്മിറ്റി അംഗങ്ങളായ സിദ്ധീഖ് പുജൂർ, റഫീഖ് കാദർ, മൊയ്തീൻ അസീസ് , ഫൈസകുമ്പോൽ, കെ പി ഷാഹുൽ ഹമിദ്, റസാക്ക് പടിഞ്ഞാർ, ഹമീദ് ബാപ്പു, സകരിയ പൊയ്യ, കാലിദ് ബിവി എന്നിവർ നേതൃത്വം നല്‍കി.
വിവിധ മഹല്ല് കാരും,.ക്ലബ്ബുകളും, സംഘടനകളും, വ്യക്തികളും, മധുര വിതരണങ്ങളും,പാനീയങ്ങളും നല്‍കി സ്വീകരിച്ചു.
Post a Comment