JHL

JHL

ഗർഭിണിയായ ബംബ്രാണയിലെ പശുവിന് തുണയായത് കുമ്പളയിലെ പശു സഖിമാർ

 

കുമ്പള(www.truenewsmalayalam.com) : ഗർഭിണിയായ ബംബ്രാണയിലെ പശുവിന് തുണയായത് കുമ്പളയിലെ വെറ്റിനെരി സർജനും, കുടുംബശ്രീ പശു സഖിമാരും.

ബോംബ്രണയിലെ കർഷകയായ സുമലതയുടെ ഗർഭിണിയായ പശുവിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ തുണയായത് കുമ്പള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മൃഗസംരക്ഷണ മേഖലയിലെ മാസ്റ്റർ സിആർപി ആയ ശ്രീമതി വിനിഷ ഷാജിയും, കുമ്പള സിഡിഎസ് ചെയർപേഴ്സൺ പി.കെ ഖദീജയും. ഓണത്തലേന്ന് ആണ് സംഭവം. ശസ്ത്രക്രിയ പൂർത്തിയാവുമ്പോൾ പുലർച്ചെ 2 മണിയായിരുന്നു. 


 ശ്രീമതി വിനിഷ ഉടൻതന്നെ കുമ്പള മൃഗാശുപത്രി വെറ്റിനറി സർജൻ ഡോക്ടർ അരുൺരാജിനെ വിവരം അറിയിക്കുകയും, ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.

പശുവിന്റെ ഗർഭപാത്രം ചെറുതും കുട്ടി അല്പം വലിപ്പമുള്ളതുമായതിനാലാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. 

റിട്ടയേർഡ് ഡോക്ടർ ആയ ശ്രീ ബാലചന്ദ്ര റാവുവിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡോക്ടർ ശ്രീ നിതീഷ് കാഞ്ഞങ്ങാട് എം.വി.ഡി ഡോക്ടറും ചേർന്നാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ശനിയാഴ്ച രാത്രി 10.45 ഓട് കൂടി തുടങ്ങിയ ശസ്ത്രക്രിയ ഞായറാഴ്ച പുലർചെ 2 മാണിയോട് കൂടിയാണ് പൂർത്തിയായത്.

  സംസ്ഥാന തലത്തിൽ തന്നെ ആദ്യമായിട്ടാണ് പശു സഖീമാർ ഇങ്ങനെ ഉള്ള പ്രവർത്തനം ഡോക്ടർക്കൊപ്പം കാഴ്ച വെച്ചത്. 

ആദ്യ കാല മാസ്റ്റർ സി.ആർ.പി കൂടി ആയ ശ്രീമതി ബിന്ദു ബെഞ്ഞമിൻ,  റിക്ഷ ഡ്രൈവർ ആയ ശ്രീ ലോകേഷ് എന്നിവരും പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

No comments