JHL

JHL

സർവീസിൽ നിന്നും വിരമിച്ച അഡീഷനൽ എസ് പി, "ടി പി രഞ്ജിത്തിനെ" കുമ്പള പൗരവലി അനുമോദിക്കുന്നു

കാസറഗോഡ്: കേരള പൊലിസ് സേവന രംഗത്ത് മികച്ച അടയാളപ്പെടുത്തലുകൾ നടത്തി കുറ്റാന്വേഷണ രംഗത്ത് തൻ്റേതായ കഴിവ് തെളിയിച്ച് നേട്ടങ്ങൾ കൈവരിച്ചു കൊണ്ട്, സർവ്വിസിൽ നിന്ന് വിരമിച്ച ടി പി രഞ്ജിത്തിനെ കുമ്പള പൗരാവലിയുടെ നേതൃത്തിൽ അനുമോദിക്കുന്നു.

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ബാനറിൽ ഒരുക്കുന്ന സമർപ്പണം 2024 പരിപാടി ഒക്ടോബർ രണ്ടാം വാരം കുമ്പളയിൽ വെച്ചു നടക്കും.

എം പി, എം എൽ എ മാർ, സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു.      

ചെയർമാൻ : യൂ പി താഹിറ യൂസഫ്, ( പ്രസിഡന്റ് കുമ്പള ഗ്രാമപഞ്ചായത്ത് )    
ജനറൽ കൺവീനർ അഷ്‌റഫ്‌ കർള  
ട്രഷറർ :
കെ പി മുനീർ ,
വർക്കിങ് ചെയർമാൻമാർ നാസർ മൊഗ്രാൽ, എ കെ ആരിഫ്,
വർക്കിങ് കൺവീനർമാർ ബി എ റഹിമാൻ,  യുസഫ് ഉളുവാർ എന്നിവരെ തിരഞ്ഞെടുത്തു.

No comments