JHL

JHL

ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതി നെതിരെ കുമ്പളയിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

 


കുമ്പള(www.truenewsmalayalam.com) : സർക്കാറും, പോലീസും ചേർന്ന് യുവജന സംഘടനകൾ നടത്തുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 ഒരുഭാഗത്ത് സർക്കാറിനെതിരെ ഇടത് എംഎൽഎമാർ തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. മറുഭാഗത്ത് നിയമപാലകർ തന്നെ ബലാൽസംഘ കേസുകളിൽപെട്ട് നാറുന്നു. 

ജനങ്ങൾക്ക് സംരക്ഷണം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് സംസ്ഥാനം പോകുന്നുവെന്നാണ് ഇതൊക്കെ തെളിയിക്കുന്നതെന്ന് ഡിസിസി അംഗം സുന്ദര ആരിക്കാടി ആരോപിച്ചു. പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.

ഡിസിസി നിർവാഹ സമിതി അംഗം മഞ്ജുനാഥ ആൾവ, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ലക്ഷ്മണപ്രഭു, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, പൃഥ്വിരാജ് ഷെട്ടി, രവി രാജ് തുമ്മ, കേശവ ദർബാർ കട്ട, സിഎം ഹംസ മൊഗ്രാൽ, പത്മ ആരിക്കാടി,ചന്ദ്ര, ജയ ബംബ്രാണ,ഡോൾഫി ഡിസൂസ, ഉമേഷ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments