JHL

JHL

ബംബ്രാണ ജി പി എൽ പി സ്കൂൾ; സർവ്വ കക്ഷി സായാഹ്ന ധർണ്ണ നടത്തി

കുമ്പള :ബംബ്രാണ ജി പി എൽ പി സ്കൂൾ മൈതാനിയിൽ ജെസിബി ഉപയോഗിച്ച് കളിക്കളം നശിപ്പിച്ചതിൽ പ്രതിഷേധിച്ചു നാട്ടുകാരുടെ സർവ കക്ഷി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.അറുപതു വർഷക്കാലമായി സ്കൂളും ഗ്രൗണ്ടും നല്ല രീതിയിൽ പ്രവർത്തിച്ചു പോകുന്നതും വൈകുന്നേരങ്ങളിൽ നാട്ടിലെ യുവാക്കളും കുട്ടികളും ക്രിക്കറ്റ്‌,ഫുട്ബോൾ  കളികൾക്കായി കാലങ്ങളായി ഉപയോഗിച്ചു വരുന്നതുമാണ്. പുതിയ എച്ച് എം ചാർജ് എടുത്തത് മുതൽ നിരന്തരമായി നാട്ടുകാരോടും യുവക്കളോടും മനപ്പൂർവം പ്രശനങ്ങൾ ഉണ്ടാകുകയും ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയെന്നോണം ജെസിബി ഉപയോഗിച്ച് ഗ്രൗണ്ട് നശിപ്പിക്കുകയും പ്രദേശ വാസികളുടെ വഴിയിൽ മണ്ണ് ഇടുകയും ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചയത്തു ബോഡിയുമായി കൂടിയാലോജിക്കാതെ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ നടപടിയും സ്വീകരിച്ചതിൽ പ്രതിഷേദിച്ചു സംഘടിപ്പിച്ച പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ താഹിറ യൂസുഫ് ഉത്ഘാടനം ചെയ്തു. ഒലിവ് ക്ലബ്‌ പ്രസിഡന്റ്‌ സാജു നമ്പിടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ബംബ്രാണ ജമാഅത് പ്രസിഡന്റ്‌ ബാപ്പു കുട്ടി ഹാജി,ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർലെ, വാർഡ് മെമ്പർ നസീമ ഖാലിദ് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ,നാട്ടുകാരും, യുവാക്കളും സംബന്ധിച്ചു.

No comments